വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകില്ല. കർണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി. മ​ത്സ​ര​ങ്ങ​ള്‍ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ​ നീ​ക്കം

New Update
Karyavattom_WODI120825

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് വേദിയാകില്ല. സ്‌റ്റേഡിയത്തില്‍ മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. 

Advertisment

ചിന്നസ്വാമിയിലെ പോരാട്ടങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തത്വത്തില്‍ തീരുമാനമായി. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ലഭിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ കിരീട വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടക്കമുള്ള ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. ജൂണ്‍ നാലിനായിരുന്നു ദുരന്തം. അപകടത്തില്‍ 11 പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്കുമേറ്റിരുന്നു.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അതൃപ്തരാണ്. രാജ്യത്തെ പ്രാധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നില്‍ ലോകകപ്പ് പോലെയൊരു പോരാട്ടത്തിനു അനുമതി നല്‍കാതിരിക്കുന്നതിനെയാണ് അസോസിയേഷന്‍ എതിര്‍ക്കുന്നത്.

Advertisment