അവസാന ഓവറിൽ കൊ​ടു​ങ്കാ​റ്റാ​യി ന​ദീ​ൻ; വനിതാ പ്രീമിയർ ലീഗിൽ ആർസിബിക്ക് തകർപ്പൻ ജയത്തോടെ തുടക്കം, മുംബൈ ഇന്ത്യൻസിനെ വീഴ്ത്തിയത് മൂന്ന് വിക്കറ്റിന്

New Update
1767981070

മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. അവസാന പന്തുവരെ നീണ്ട ആവേശകരമായ മത്സരത്തിലാണ് ആർസിബിയുടെ ജയം.

Advertisment

മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. നദീൻ ഡി ക്ലർക്കിന്റെ 44 പന്തിൽ 63 റൺസാണ് വിജയത്തിന് നിർണായകമായത്. അവസാന ഓവറിൽ 20 റൺസ് നേടി നദീൻ മത്സരം ആർസിബിയെ വിജയപാതയിലാക്കി.

മുംബൈക്കായി സജന സജീവൻ 45 റൺസോടെ ടോപ് സ്കോററായി. നിക്കോള കാറി 40 റൺസും ഗുണാലൻ കമാലിനി 32 റൺസും നേടി. ആർസിബിക്കായി നദീൻ ഡി ക്ലർക്ക് നാല് വിക്കറ്റ് വീഴ്ത്തി. 

Advertisment