/sathyam/media/media_files/2026/01/12/2771905-rcb-2026-01-12-23-38-12.jpg)
മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​​ഗിൽ റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. യു.​പി വാ​രി​യേ​ഴ്സി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്.
എ​തി​രാ​ളി​ക​ൾ മു​ന്നി​ൽ വെ​ച്ച 144 റ​ൺ​സ് ല​ക്ഷ്യം ആ​ർ.​സി.​ബി വെ​റും 12.1 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.
ഓ​പ​ണ​ർ ഗ്രേ​സ് ഹാ​രി​സ് 40 പ​ന്തി​ൽ 85 റ​ൺ​സ​ടി​ച്ചു മ​ട​ങ്ങി​യ​പ്പോ​ൾ സ​ഹ​ഓ​പ​ണ​റും നാ​യി​ക​യു​മാ​യ സ്മൃ​തി മ​ന്ദാ​ന 32 പ​ന്തി​ൽ 47 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ​നി​ന്നു. പ​ത്ത് ഫോ​റും അ​ഞ്ച് സി​ക്സു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഗ്രേ​സി​ന്റെ വെ​ടി​ക്കെ​ട്ട്.
ജ​യ​ത്തോ​ടെ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ആ​ർ.​സി.​ബി (4) ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us