/sathyam/media/media_files/2026/01/17/1768664907-2026-01-17-21-52-04.jpg)
മും​ബൈ: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ യു​പി വാ​രി​യേ​ഴ്​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 22 റ​ൺ​സി​നാ​ണ് യു​പി വാ​രി​യേ​ഴ്സ് മു​ട്ടു​കു​ത്തി​ച്ച​ത്. സ്കോ​ർ: 187/8 മും​ബൈ 165/6.
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​പി നി​ശ്ചി​ത ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 187 റ​ണ്‍​സെ​ടു​ത്തു. മും​ബൈ​യു​ടെ പോ​രാ​ട്ടം 165 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. യു​പി​ക്കാ​യി ക്യാ​പ്റ്റ​ന്‍ മെ​ഗ് ലാ​ന്നിം​ഗ് (70), ഫോ​ബ് ലി​ച്ഫീ​ല്‍​ഡ് (61) എ​ന്നി​വ​ര്‍ അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി.
മും​ബൈ​യ്ക്ക് വേ​ണ്ടി അ​മേ​ലി​യ കെ​ര്‍ മൂ​ന്നും നാ​റ്റ് സീ​വ​ര്‍ ബ്രാ​ന്‍​ഡ് ര​ണ്ടു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ മും​ബൈ​യു​ടെ ആ​റാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച അ​മേ​ലി​യ കെ​ര്‍-​അ​മ​ന്‍​ജോ​ത് കൗ​ര്‍ സ​ഖ്യ​മാ​ണ് തോ​ല്‍​വി ഭാ​രം കു​റ​ച്ച​ത്.
അ​മേ​ലി​യ 49 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. അ​മ​ന്‍​ജോ​ത് 24 പ​ന്തി​ല്‍ 41 റ​ണ്‍​സെ​ടു​ത്തു. യു​പി​ക്ക് വേ​ണ്ടി ശി​ഖ പാ​ണ്ഡെ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us