മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. ആവേശകരമായ മത്സരത്തിൽ 11 റൺസിന്റെ ജയമാണ് ബംഗളൂരു സ്വന്തമാക്കിയത്.
സ്കോർ: ബംഗളൂരു 199/3 മുംബൈ 188/9. ആദ്യം ബാറ്റ് ചെയ്ത ആർസിബി വനിതകൾ സ്മൃതി മന്ദാന (37 പന്തിൽ 53) എല്ലിസ് പെറി പുറത്താകാതെ 49 റൺസ് എന്നിവരുടെ പിൻബലത്തിൽ 199/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
കൂറ്റൻ വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ മുംബൈയ്ക്ക് 188 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളു. നാറ്റ് സ്കൈവർ 69 റൺസ് നേടി ടോപ് സ്കോററായി. അവസാനം സജന സജീവൻ (23) പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ആർസിബി താരം സ്നേഹ് റാണയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.