/sathyam/media/media_files/2025/06/10/Vcg7aG4MGAYFDBrdwRiV.webp)
കൗലൂൺ: എഎഫ്സി ഏഷ്യാകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോങ്കോംഗ് ഇന്ത്യയെ തകർത്തത്.
ഇന്‍ജുറി ടൈമില്‍ വഴങ്ങിയ പെനാല്‍റ്റിയാണ് മത്സരത്തില്‍ ഇന്ത്യയുടെ വിധിയെഴുതിയത്.
ഇൻജറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഹോങ്കോംഗ് താരം ഉദെബുലൂസോറിനെ ഇന്ത്യൻ ഗോൾകീപ്പർ വിശാൽ കെയ്ത്ത് ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത സ്റ്റെഫാൻ പെരേര ലക്ഷ്യം കണ്ടതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
മത്സരത്തില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനോടു സമനില വഴങ്ങിയിരുന്നു.