അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫി, ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയ മലയാളി ആരാധകന് ജയിൽശിക്ഷ

New Update
2711398-fc-goa

പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതി​ക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി ആരാധകന് ജയിൽശിക്ഷ. 

Advertisment

കഴിഞ്ഞ ദിവസം ഗോവ ഫത്തോഡ സ്റ്റേഡിയത്തിൽ നടന്ന എ.എഫ്.സി മത്സരത്തിനിടെയായിരുന്നു സംഭവം. മലയാളി ആരാധകൻ ജാവോ ഫെലിക്സിനെ കെട്ടിപിടിക്കുകയും സെൽഫി എടുക്കുകയുമായിരുന്നു.

രണ്ട് ഫുട്ബാൾ താരങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഇയാൾക്ക് ഒരു രാത്രി ജയിലിൽ കഴിയേണ്ടി വന്നത്. മത്സരത്തിന്റെ ഇടവേളക്കിടെയാണ് സ്റ്റേഡിയത്തിലെ സുരക്ഷ മറികടന്ന് ഇയാൾ ഗ്രൗണ്ടിലെത്തിയത്. 

തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.ആരാധകന്റെ നടപടിയിൽ എഫ്.സി ഗോവക്ക് പിഴശിക്ഷ ലഭിക്കുമെന്നാണ് സൂചന. 8.8 ലക്ഷം രൂപയായിരിക്കും പിഴശിക്ഷ.

Advertisment