സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/12/20/2754208-morocco-2025-12-20-01-40-19.jpg)
ദോഹ: അറബ് കപ്പ് സ്വന്തമാക്കി മൊറോക്കോ. അധികസമയത്തേക്ക് നീണ്ട ഫൈനലിൽ ജോർഡനെ 3-2നാണ് മൊറോക്കോ തോൽപിച്ചത്.
Advertisment
ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിന്റെ നാലാം മിനിറ്റിൽ ഔസാമ തന്നാനെ 59 മീറ്റർ അകലെ നിന്ന് തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ടിൽ മൊറോക്കോ മുന്നിലെത്തി.
48ാം മിനിറ്റിൽ അലി ഒൽവാൻ ഹെഡറിലൂടെ ജോർഡനെ ഒപ്പമെത്തിച്ചു. 20 മിനിറ്റിന് ശേഷം അലി പെനാൽറ്റിയിലൂടെ ജോർഡനെ മുന്നിലെത്തിച്ചു.
ജോർഡൻ കിരീടം നേടുമെന്ന് തോന്നിച്ച സമയത്താണ് അബ്ദുറസാഖ് ഹമദ് സമനില ഗോൾ നേടിയത്. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 100ാം മിനിറ്റിൽ ഹമദിന്റെ രണ്ടാം ഗോളിൽ മൊറോക്കോ കിരീടം ചൂടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us