/sathyam/media/media_files/2025/10/11/argentina-2025-10-11-20-40-19.jpg)
കൊച്ചി: കാല്‍പ്പന്തില്‍ മായാജാലം തീര്‍ക്കാന്‍ മെസിയും സംഘവും നവംബറിലാണ് കൊച്ചിയിലെത്തുന്നത്. കേരളത്തില്‍ പന്തു തട്ടാനെത്തുന്ന അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി തന്നെയാണ് ക്യാപ്റ്റന്‍. അര്‍ജന്റീനയുടെ നിരവധി മുന്‍ നിര താരങ്ങള്‍ സ്‌ക്വാഡിലുണ്ട്.
ഖത്തറില്‍ ലോകകപ്പുയര്‍ത്തിയ സ്‌ക്വാഡിലെ രണ്ട് പേര്‍ മാത്രമാണ് സ്‌ക്വാഡില്‍ ഇല്ലാത്തത്. ഏയ്ഞ്ചല്‍ ഡി മരിയയും എന്‍സോ ഫെര്‍ണാണ്ടസും ഒഴികെ മറ്റ് താരങ്ങള്‍ കേരളത്തിലെത്തും.
മെസിക്കൊപ്പം മുന്നേറ്റം ശക്തമാക്കാൻ ലൗടാര മാര്‍ടിനെസും മക് അലിസ്റ്ററുമുണ്ട്. മധ്യ നിരയില്‍ കരുത്തു പകരാന്‍ റോഡിഗ്രോ ഡി പോളും പ്രതിരോധക്കോട്ട കെട്ടാന്‍ നിക്കോളസ് ഓട്ടമെന്‍ഡിയുമുണ്ട്. ഗോള്‍വല കാക്കാനുള്ളത് എമിലിയാനോ മാര്‍ട്ടിനെസും.
ജൂലിയന്‍ അല്‍വാരസ്, ഗോണ്‍സാലോ മോന്‍ടിയല്‍, നിക്കോളസ് ടഗ്ലി യാഫിക്കോ, ജുവാന്‍ ഫോയ്ത്ത്, മാര്‍ക്കസ് അക്വിന , എസ്‌ക്വല്‍ പലാസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാന്‍ട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യന്‍ റൊമേറോ, നഹ്വല്‍ മൊളീന എന്നിവരും സ്‌ക്വാഡിലുണ്ട്.
ഓസ്‌ട്രേലിയക്കെതിരെ അര്‍ജന്റീനയുടെ മുന്‍ നിര താരങ്ങള്‍ തന്നെ എത്തുന്നതോടെ ഇന്ത്യയിലെ ഫുട്‌ബോള്‍ സ്‌നേഹികള്‍ വന്‍ ആവേശത്തിലാണ്.