New Update
/sathyam/media/media_files/p338g0AkApZjqb2JRQ4v.webp)
ദോഹ: ഏഷ്യൻ കപ്പ് പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ജപ്പാനെ കീഴടക്കി ഇറാൻ സെമിയിൽ. ഇഞ്ചുറി സമയത്ത് നേടിയ പെനാൽറ്റി ഗോളിലാണ് ഇറാൻ വിജയമുറപ്പിച്ചത്.
Advertisment
ആദ്യ പകുതിയിൽ ഒരുഗോളിന് ലീഡ് നേടിയ ശേഷമാണ് ജപ്പാൻ അവസാന 45 മിനിറ്റിൽ രണ്ട് ഗോൾ വഴങ്ങി തോൽവി ഏറ്റുവാങ്ങിയത്. ഹിദേമസ മൊരീറ്റയിലൂടെ 28ാം മിനിറ്റിലാണ് ജപ്പാൻ മുന്നിലെത്തിയത്.
അസ്മോനിനിന്റെ അസിസ്റ്റിൽ മുഹമ്മദ് മൊഹേബിയിലൂടെ (55) ഇറാൻ സമനില മടക്കി. ഒടുവിൽ 90+6 മിനിറ്റിൽ പെനാൽറ്റിയിലൂടെ വിജയഗോൾ പിറന്നു. ഇറാനിയൻ താരം ഹുസൈനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ അലിറെസ അനായാസം വലയിലാക്കി