Advertisment

കൊച്ചിയില്‍ നീണ്ടും ബ്ലാസ്റ്റേഴ്സിന്റെ കണ്ണീർ ! സ്വന്തം തട്ടകത്തിൽ എഫ്‌സി ഗോവയോട് തോറ്റത് മറുപടിയില്ലാത്ത ഒരു ഗോളിന്, തോൽവിയോടെ കൊമ്പൻമാർ പത്താം സ്ഥാനത്തേക്ക് വീണു

New Update
blasters

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി. സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് എഫ്‌സി ഗോവയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കളിയുടെ 40ാം മിനിറ്റില്‍ ബോറിസ് സിങ് തങ്ജമാണ് ഗോവയുടെ വിജയ ഗോള്‍ വലയിലാക്കിയത്.

Advertisment

ആക്രമണത്തിലും പന്തടക്കത്തിലും ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ ടീമിനു സാധിച്ചില്ല. തോല്‍വിയോടെ ടീം പത്താം സ്ഥാനത്തേക്ക് വീണു. ഗോവ അഞ്ചാമത്. തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന്റെ നോക്കൗട്ട് സാധ്യതകളേയും ബാധിക്കും.

Advertisment