ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്ലുമിനെൻസ് അൽ-ഹിലാലിനെ 2-1ന് തോൽപ്പിച്ചു

New Update
1000158266

ഫ്ലോറിഡ: 2025 ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമിനെൻസ് സൗദി അറേബ്യൻ ക്ലബ്ബ് അൽ-ഹിലാലിനെ 2-1ന് പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. 

Advertisment

ഇരു ടീമുകളും തങ്ങളുടെ റൗണ്ട് ഓഫ് 16 മത്സരങ്ങളിൽ യൂറോപ്യൻ വമ്പന്മാരെ അട്ടിമറിച്ച് ശ്രദ്ധ നേടിയതിന് ശേഷമാണ് ഈ നിർണായക പോരാട്ടത്തിനിറങ്ങിയത്.

ഇന്റർ മിലാനെ 2-0ന് അട്ടിമറിച്ചാണ് ഫ്ലുമിനെൻസ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. 

മറുവശത്ത്, നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 4-3ന് അട്ടിമറിച്ച് അൽ-ഹിലാൽ ചരിത്രം കുറിക്കുകയായിരുന്നു. അതിനാൽ തന്നെ, രണ്ട് വൻകരകളിലെയും പ്രമുഖ ക്ലബ്ബുകൾ തമ്മിലുള്ള ഈ മത്സരം ഏറെ ആകാംഷയോടെയാണ് ആരാധകർ ഉറ്റുനോക്കിയത്.

വെള്ളിയാഴ്ച ഓർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇരു ടീമുകളും കളിയിലുടനീളം ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു.

ആദ്യ പകുതിയിൽ ഫ്ലുമിനെൻസ് മുന്നിലെത്തി. 40-ാം മിനിറ്റിൽ മാർട്ടിനെല്ലി നേടിയ മനോഹരമായ ഗോളിലൂടെയാണ് ഫ്ലുമിനെൻസ് ലീഡ് നേടിയത്. 

Advertisment