ന്യൂയോർക്ക്: കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ അർജന്റീന. സെമിയിൽ കാനഡയെ തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിലേക്ക് കടന്നത്. സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. ജൂലിയൻ അൽവാരസും ലയണൽ മെസിയുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.
മത്സരത്തിന്റെ 23-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ മെസിയും ഗോൾ വല ചലിപ്പിച്ചു. ഈ ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്.
സെമിയിലെ മത്സരത്തിലുടനീളം മെസിയുടെ മികച്ച മുന്നേറ്റങ്ങളാണ് ഫുട്ബോൾ ആരാധകർക്ക് കാണാനായത്. ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ആദ്യ ഗോൾ നേടിയതും കാനഡയ്‌ക്കെതിരെയായിരുന്നു.