/sathyam/media/media_files/hGj1brOPdg3az2E2wxzQ.webp)
ഡ​ല്‍​ഹി: 2024ലെ ​ഡ്യൂ​റ​ന്‍​ഡ് ക​പ്പ് ഫു​ട്​ബോ​ള്‍ ജൂ​ലൈ 27ന് ​ആ​രം​ഭി​ക്കും.133-ാം എ​ഡി​ഷ​ന്‍ ഡ്യു​റ​ന്‍​ഡ് ക​പ്പി​നാ​ണ് ഈ ​മാ​സം 27ന് ​തു​ട​ക്ക​മാ​കു​ന്ന​ത്.
24 ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ക. നാ​ല് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. പ്ര​ധാ​ന വേ​ദി​യാ​യ കോ​ല്‍​ക്ക​ത്ത​യ്ക്ക് പു​റ​മെ ജം​ഷ​ധ്പു​ര്‍, ഷി​ല്ലോം​ഗ്, കോ​ക്രാ​ഞ്ച​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍.
ഉ​ദ്ഘാ​ട​ന മ​ത്സ​ര​വും ഫൈ​ന​ലും കോ​ല്‍​ക്ക​ത്ത​യി​ലെ സാ​ള്‍​ട്ട്​ലേ​ക്ക് സ്​റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഓ​ഗ​സ്റ്റ് 31 ന് ​ആ​ണ് ഫൈ​ന​ല്‍. 24 ടീ​മു​ക​ളെ ആ​റ് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ഓ​രോ ഗ്രൂ​പ്പി​ലെ​യും ഒ​ന്നും രണ്ടും സ്ഥാ​ന​ക്കാ​ര്‍ നോ​ക്ക്ഔ​ട്ടി​ലേ​ക്ക് ക​ട​ക്കും.
ഐ​എ​സ്എ​ല്ലി​ലെ​യും ഐ-​ലീ​ഗി​ലെ​യും ടീ​മു​ക​ളാ​യി​രി​ക്കും പ്ര​ധാ​ന​മാ​യി മ​ത്സ​രി​ക്കു​ക. ഇ​തി​നൊ​പ്പം വി​ദേ​ശ​ത്ത് നി​ന്നു​ള്ള ടീ​മു​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ച​ത്. മോ​ഹ​ന്‍​ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​ര്‍.