/sathyam/media/media_files/ykVpi5b2TsbyWZw52kcF.webp)
ഷി​ല്ലോം​ഗ്: നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്​സി ഡ്യൂ​റ​ന്‍​ഡ് ക​പ്പ് ഫൈ​ന​ലി​ല്‍. സെ​മി​ഫൈ​ന​ലി​ല്‍ ഷി​ല്ലോം​ഗ് ല​ജോം​ഗി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ത​ക​ര്‍​ത്താ​ണ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്.
തോ​യ് സിം​ഗ്, അ​ലാ​ദി​ന്‍ അ​ജാ​റെ​യ്, പാ​ര്‍​തി​ഭ് ഗോ​ഗോ​യ് എ​ന്നി​വ​രാ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ഷി​ല്ലോം​ഗി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ തോ​യ് സിം​ഗാ​ണ് ആ​ദ്യം ഗോ​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്റെ 13-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.
അ​ജാ​റെ​യ് 33-ാം മി​നി​റ്റി​ലും ഗോ​ഗോ​യ് ഇ​ഞ്ചു​റി സ​മ​യ​ത്താ​ണ് ഗോ​ള്‍ സ്​കോ​ര്‍ ചെ​യ്ത​ത്. ആ​ദ്യ​മാ​യാ​ണ് നോ​ര്‍​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ഡ്യൂ​റ​ന്‍​ഡ് ക​പ്പ് ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന​ത്.