/sathyam/media/media_files/eoSpYsfidmUF99meV4ac.jpg)
മാ​ഡ്രി​ഡ്: ഫ്രാ​ന്‍​സ് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബപ്പെ ഇ​നി റ​യ​ല്‍ മാ​ഡ്രി​ഡി​നാ​യി ക​ളി​ക്കും. സാ​ന്‍റി​യാ​ഗോ ബെ​ര്‍​ണ​ബ്യൂ​വി​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ല്‍ ഈ 25 ​കാ​ര​നെ ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു. 2029വ​രെ​യാ​ണ് അ​ദ്ദേ​ഹം റ​യ​ല്‍ മാ​ഡ്രി​ഡി​നാ​യി ബൂ​ട്ട​ണി​യു​ക.
ഒ​മ്പ​താം ന​മ്പ​ര്‍ ജേ​ഴ്സി​യി​ലാ​കും റ​യി​ല​നാ​യി അ​ദ്ദേ​ഹം ഇ​റ​ങ്ങു​ക. 2009 ല്‍ ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ല്‍ നി​ന്നും റ​യ​ല്‍ മാ​ഡ്രി​ഡി​ലെ​ത്തി​യ ക്രി​സ്റ്റാ​നോ റൊ​ണാ​ള്‍​ഡോ ആ​ദ്യം അ​ണി​ഞ്ഞി​രു​ന്ന​ത് ഒ​മ്പ​താം ന​മ്പ​ര്‍ ജേ​ഴ്​സി​യാ​യി​രു​ന്നു.
നേ​ര​ത്തെ, പി​എ​സ്ജി യി​ല്‍ 10-ാം ന​മ്പ​ര്‍ ജേ​ഴ്സി​യി​ലാ​യി​രു​ന്നു എം​ബപ്പെ ക​ളി​ച്ചി​രു​ന്ന​ത്. മു​മ്പ് ഫ്രാ​ന്‍​സി​ന്‍റെ ത​ന്നെ താ​ര​മാ​യി​രു​ന്ന ക​രീം ബെ​ന്‍​സെ​മ​യും റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ ഒ​മ്പ​താം ന​മ്പ​ര്‍ ജേ​ഴ്സി അ​ണി​ഞ്ഞി​രു​ന്നു.
പി​എ​സ്ജി വി​ട്ട എം​ബ​പ്പെ ഫ്രീ ​ട്രാ​ന്‍​സ്ഫ​റി​ലാ​ണ് മാ​ഡ്രി​ഡി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഏ​ക​ദേ​ശം ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ ഡീ​ല്‍ അ​വ​സാ​ന നി​മി​ഷം പാ​ളിയിരുന്നു. തു​ട​ര്‍​ന്ന് ഈ ​വ​ര്‍​ഷ​മാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡി​ന് താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​നാ​യ​ത്.