മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ക്രിസ്റ്റൽ പാലസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
കെവിൻ ഡിബ്രുയ്ൻ, ഒമർ മർമൗഷ്, മറ്റിയോ കൊവാസിച്ച്, ജയിംസ് മക്അറ്റി, നികൊ ഒറെയ്ലി എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളുകൾ നേടിയത്. എബെരെചി എസെയും ക്രിസ് റിച്ചാർഡ്സുമാണ് ക്രിസ്റ്റൽ പാലസിനായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 55 പോയിന്റായി. ലീഗ് ടേബിളിൽ നാലാം സ്ഥാനത്തെത്താനും സിറ്റിക്കായി.