യൂ​റോ ക​പ്പ്: അവസാന നിമിഷം വരെ ആവേശം നിറച്ച് സെ​ർ​ബി​യ -​ സ്ലോ​വേ​നി​യ പോരാട്ടം, സെർബിയൻ സമനില ഗോൾ പിറന്നത് 96ആം ​മി​നി​റ്റി​ൽ !

New Update
H

മ്യൂ​ണി​ച്ച്: യൂ​റോ​ക​പ്പി​ലെ സെ​ർ​ബി​യ-​സ്ലോ​വേ​നി​യ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. 1-1 എ​ന്ന നി​ല​യി​ലാ​ണ് ക​ളി അ​വ​സാ​നി​ച്ച​ത്. അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​ണ് സെ​ർ​ബി​യയുടെ സമനില ഗോ​ൾ പിറന്നത്.

Advertisment

69 ആം ​മി​നി​റ്റി​ൽ കാ​ർ​ണി​ക് ആ​ണ് സ്ലൊ​വേ​നി​യ​ക്കാ​യ് ഗോ​ൾ നേ​ടി​യ​ത്‌. ഇ​തി​ന് മ​റു​പ​ടി ഗോ​ൾ ന​ൽ​കാ​ൻ സെ​ർ​ബി​യ പൊ​രു​തി​യെ​ങ്കി​ലും പ​ല ശ്ര​മ​ങ്ങ​ളും പാ​ഴാ​യി.

അ​വ​സാ​ന നി​മി​ഷം മി​ട്രോ​വി​ച്ചി​ന്‍റെ ഗോ​ളാ​ണ് സെ​ർ​ബി​യ്ക്ക് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്ത​ത്. 96ആം ​മി​നി​റ്റി​ലാ​യി​രു​ന്നു സെ​ർ​ബി​യ​യു​ടെ ഗോ​ൾ നേ​ട്ടം.

Advertisment