പിന്നിൽ നിന്നും കുതിച്ചുകയറി യു​ക്രെ​യ്‌​ൻ ! യൂ​റോ​ ക​പ്പിൽ സ്ലൊ​വാ​ക്യ വീ​ണു, പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിർത്തി യുക്രൈന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
G

ഡ​സ​ല്‍​ഡോ​ര്‍​ഫ്: യൂ​റോ ക​പ്പി​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് സ്ലൊ​വാ​ക്യ​യെ​തകർത്ത് യു​ക്രെ​യ്ന്‍. ഒ​രു ഗോ​ളി​ന് പി​ന്നി​ല്‍ നി​ന്ന് ശേ​ഷ​മാ​ണ് യു​ക്രെ​യ്ന്‍ തി​രി​ച്ചു​വ​ന്ന​ത്.

Advertisment

മി​കോ​ല ശ​പ​റെ​ങ്കൊ, റോ​മ​ന്‍ യാ​രെം​ചു​ക് എ​ന്നി​വ​രാ​ണ് യു​ക്രെ​യ്‌​ന്റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ശ​പ​റെ​ങ്കൊ 54-ാം മി​നി​റ്റി​ലും യാ​രെം​ചു​ക് 80-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

17-ാം മി​നി​റ്റി​ല്‍ സ്ലൊ​വാ​ക്യ​യു​ടെ സ്രാ​ന്‍​സ് ആ​ണ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ യു​ക്രെ​യ്‌​ന് മൂ​ന്ന് പോ​യ​ന്‍റാ​യി. ഇതോടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതയും യുക്രൈന്‍ നിലനിര്‍ത്തി.

Advertisment