/sathyam/media/media_files/6Sh8O424JETOr28hUXRb.jpg)
ബെ​ര്‍​ലി​ന്‍: യൂ​റോ​ക​പ്പി​ൽ പോ​ള​ണ്ടി​നെ ത​ക​ർ​ത്ത് ഓ​സ്ട്രി​യ​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഓ​സ്ട്രി​യ ത​ങ്ങ​ളു​ടെ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സി​നെ വി​റ​പ്പി​ച്ചു കൊ​ണ്ട് കീ​ഴ​ട​ങ്ങി​യ ഓ​സ്ട്രി​യ അ​ർ​ഹി​ച്ച വി​ജ​യം ത​ന്നെ നേ​ടി.
ആ​ദ്യ പ​കു​തി​യി​ല്‍ ഇ​രു ടീ​മും ഓ​രോ ഗോ​ള്‍ നേ​ടി പി​രി​ഞ്ഞ ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​ണ് വി​ജ​യ​ഗോ​ളു​ക​ള്‍ വ​ന്ന​ത്. ഓ​സ്ട്രി​യ​ക്കാ​യി ഗ്യാ​നോ​ത് ത്രൗ​ണ​ര്‍, ക്രി​സ്റ്റ​ഫ​ര്‍ ബോം​ഗാ​ര്‍, മാ​ര്‍​സ​ല്‍ സ​ബി​റ്റ്​സ​ര്‍ എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ പോ​ള​ണ്ടി​നാ​യി ക്രി​സി​സ്റ്റ​സ് പി​യോ​ടെ​ക്ക് ആ​ശ്വാ​സ ഗോ​ള്‍ ക​ണ്ടെ​ത്തി.
ഗ്രൂ​പ്പി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും തോ​റ്റ പോ​ള​ണ്ട് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി. വെ​ള്ളി​യാ​ഴ്ച ഓ​സ്ട്രി​യ​യു​ടെ നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ള​ണ്ടി​ന് പ​ല​പ്പോ​ഴും നി​ല്‍​ക്ക​ക്ക​ള്ളി​യി​ല്ലാ​താ​യി. ഗോ​ളി ഷെ​സ്നെ​യു​ടെ ചി​ല മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ പോ​ള​ണ്ടി​ന്‍റെ സ്ഥി​തി ദ​യ​നീ​യ​മാ​യേ​നെ.
ഈ ​വി​ജ​യ​ത്തോ​ടെ ഓ​സ്ട്രി​യ​യു​ടെ നോ​ക്കൗ​ട്ട് റൗ​ണ്ട് പ്ര​തീ​ക്ഷ സ​ജീ​വ​മാ​യി.