/sathyam/media/media_files/Z9EYVSPMT4vj1o8cCa7S.jpg)
മ്യൂ​ണി​ക്ക്: യൂ​റോ ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ഫി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ തു​ര്‍​ക്കി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ.
ഇ​രു​പ​ത്തി​യൊ​ന്നാം മി​നി​റ്റി​ൽ ഇ​ട​തു​ഭാ​ഗ​ത്തു​നി​ന്ന് നു​നോ മെ​ൻ​ഡ​സ് ന​ൽ​കി​യ പാ​സ് ല​ക്ഷ​ത്തി​ൽ എ​ത്തി​ച്ചു​കൊ​ണ്ട് ബ​ർ​ണാ​ഡോ സി​ൽ​വ​യാ​ണ് പോ​ർ​ച്ചു​ഗ​ലി​ന് ലീ​ഡ് ന​ൽ​കി​യ​ത്.
28-ാം മി​നി​റ്റി​ൽ തു​ര്‍​ക്കി പ്ര​തി​രോ​ധ നി​ര​യി​ലെ സാ​മെ​റ്റ് അ​കാ​യ്ദി​ന്‍റെ സെ​ല്‍​ഫ് ഗോ​ള്‍ പോ​ർ​ച്ചു​ഗ​ലി​ന്‍റെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. 56-ാം മി​നി​റ്റി​ൽ ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സി​ലൂ​ടെ നേ​ടി​യ മൂ​ന്നാം ഗോ​ൾ പോ​ർ​ച്ചു​ഗി​ലി​ന്‍റെ വി​ജ​യ​വും പ്രീ​ക്വാ​ർ​ട്ട​ർ ബ​ർ​ത്തും ഉ​റ​പ്പി​ച്ചു.
ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ നി​ര്‍​ണാ​യ​ക അ​സി​സ്റ്റു​മാ​യി നാ​യ​ക​ന്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ യൂ​റോ​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​ഴ് അ​സി​സ്റ്റു​ക​ളു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​സി​സ്റ്റ് ന​ല്‍​കി​യ താ​ര​മാ​യി​മാ​റി.