/sathyam/media/media_files/R1VyoilnwzEOH2L3BUzj.webp)
മ്യൂ​ണി​ക്ക്: യൂ​റോ ക​പ്പി​ല്‍ ക​ളി​ക്കി​ടെ മൈ​താ​ന​ത്തി​റ​ങ്ങി പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്​ക്കൊ​പ്പം സെ​ല്‍​ഫി​യെ​ടു​ത്ത കു​ട്ടി ആ​രാ​ധ​ക​നെ വെ​റു​തെ വി​ടി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞദി​വ​സം തു​ര്‍​ക്കി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ ആ​രാ​ധ​ക​ര്‍ മൈ​താ​ന​ത്തേ​ക്കി​റ​ങ്ങി റൊ​ണാ​ള്‍​ഡോ​യ്​ക്കൊ​പ്പം സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ മു​തി​ര്‍​ന്നി​രു​ന്നു.
അ​തി​നി​ടെ​യാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച് പ​ത്തു​വ​യ​സു​കാ​ര​ൻ മൊ​ബൈ​ൽ ഫോ​ണു​മാ​യി ഇ​ഷ്ട​താ​ര​ത്തി​നൊ​പ്പം സെ​ൽ​ഫി എ​ടു​ക്കാ​നെ​ത്തി​യ​ത്. റൊ​ണാ​ള്‍​ഡോ സെ​ൽ​ഫി​ക്കാ​യി നി​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു.
പ​തി​വ് ശി​ക്ഷാ രീ​തി​യാ​യ ഉ​ട​ന്‍ പു​റ​ത്താ​ക്ക​ല്‍ ഒ​ഴി​വാ​ക്കി ക​ളി മു​ഴു​വ​ൻ കാ​ണാ​ന്‍ കു​ട്ടി​യെ അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ര്‍ ശി​ക്ഷ ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​നാ​കേ​ണ്ടി​വ​രു​മെ​ന്നാ​ണു സൂ​ച​ന. ഒ​രു വ​ര്‍​ഷം മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷം വ​രെ സ്റ്റേ​ഡി​യം വി​ല​ക്കോ 20,000 യൂ​റോ വ​രെ പി​ഴ​യോ ആ​ണു ശി​ക്ഷ.
സെ​ല്‍​ഫി​യെ​ടു​ത്ത കു​ട്ടി​ത്താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യെ​ങ്കി​ലും താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് പോ​ര്‍​ച്ചു​ഗ​ല്‍ പ​രി​ശീ​ല​ക​ന്‍ റോ​ബ​ര്‍​ട്ടോ മാ​ര്‍​ട്ടി​ന​സ് പ്ര​തി​ക​രി​ച്ചു.