യൂ​റോ​ക​പ്പ്: ഫ്രാ​ന്‍​സ് - പോ​ള​ണ്ട് മ​ത്സ​രം സ​മ​നി​ല​യി​ൽ, ഗ്രൂ​പ്പില്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ഫ്രാ​ൻ​സ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

New Update
G

ഡോ​ര്‍​ട്ട്മു​ണ്‍​ഡ്: യൂ​റോ​ക​പ്പി​ൽ ഗ്രൂ​പ്പ് ഡി​യി​ല്‍ ഫ്രാ​ന്‍​സ് - പോ​ള​ണ്ട് മ​ത്സ​രം സ​മ​നി​ല​യി​ൽ(1-1) ക​ലാ​ശി​ച്ചു.​ സ​മ​നി​ല​യോ​ടെ മൂ​ന്ന് ക​ളി​ക​ളി​ല്‍ നി​ന്ന് ഒ​രു ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മ​ട​ക്കം അ​ഞ്ച് പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഫ്രാ​ന്‍​സി​ന്‍റെ നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം.

Advertisment

ആ​ദ്യ പ​കു​തി​യി​ൽ ഫ്രാ​ൻ​സ് ന​ല്ല അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഗോ​ളു​മാ​ത്രം പി​റ​ന്നി​ല്ല. എം​ബ​പ്പെ​ക്ക് മാ​ത്രം മൂ​ന്നോ​ളം അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. അ​വ​സാ​നം 56-ാം മി​നി​റ്റി​ൽ ഫ്ര​ഞ്ച് ക്യാ​പ്റ്റ​ന്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ഗോ​ൾ​വ​ല കു​ലു​ക്കി.

എ​ന്നാ​ൽ അ​ടി​ക്ക് തി​രി​ച്ച​ടി​യെ​ന്നോ​ണം 79-ാം മി​നി​റ്റി​ല്‍ പോ​ള​ണ്ട് ക്യാ​പ്റ്റ​ന്‍ റോ​ബ​ര്‍​ട്ട് ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ഗോ​ൾ മ​ട​ക്കി. ഒ​രു പോ​യി​ന്‍റു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത പോ​ള​ണ്ട് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി.

Advertisment