ഡൽഹി: ലെയിൽ നടന്ന ക്ലൈമറ്റ് കപ്പിന്റെ കിരീടം നേടി ഗോകുലം കേരള. ഫൈനലിൽ ജമ്മു ആൻഡ് കാശ്മീർ ബാങ്കിന് എതിരില്ലാത്ത 4 ഗോളുകൾക്കാണ് തോൽപ്പിച്ചത്.
ഗോകുലത്തിൻ്റെ ചരിത്രത്തിലെ എട്ടാം കിരീടം ആണിത്. 2 തവണ ഐ ലീഗ് കിരീടവും, ഒരു ഡ്യൂറണ്ട് കപ്പും, രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും, ഒരു ബൊദുസ കപ്പും, ഒരു ഇൻഡിപെൻഡൻസ് ഡേ കപ്പും നേടിയിട്ടുണ്ട്.
കേരളത്തിൽ ഒരു പ്രൊഫഷണൽ ക്ലബ്ബ് ഇത്രയധികം കിരീടങ്ങൾ നേടുന്നത് ഇതാദ്യമാണ്.