/sathyam/media/media_files/2024/12/11/J2LLXMl66Bsj61Fa7ER5.webp)
സൗദി: 2034 ഫി​ഫ ലോ​ക​ക​പ്പി​ന് സൗ​ദി അ​റേ​ബ്യ വേ​ദി​യാ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ഫി​ഫ. 2034ലെ ​ലോ​ക​ക​പ്പ് ന​ട​ത്താ​ന്‍ സൗ​ദി അ​റേ​ബ്യ മാ​ത്ര​മാ​ണു മു​ന്നോ​ട്ടു​വ​ന്നി​രു​ന്ന​ത്.
ഓ​സ്​ട്രേ​ലി​യ​യും ഇ​ന്തോ​നീ​ഷ്യ​യും ലോ​ക​ക​പ്പ് വേ​ദി​ക്കാ​യി നേ​ര​ത്തേ താ​ല്‍​പ​ര്യം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്‍​മാ​റി. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് വേ​ദി​യാ​കു​ന്ന വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ പേ​രു​ക​ളും സൗ​ദി ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
റി​യാ​ദ്, ജി​ദ്ദ, അ​ല്‍​ഖോ​ബാ​ര്‍, അ​ബ​ഹ, നി​യോം എ​ന്നീ സൗ​ദി ന​ഗ​ര​ങ്ങ​ളി​ലെ 15 വ​മ്പ​ന്‍ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക.
ലോ​ക​ക​പ്പ് മു​മ്പി​ല്‍ ക​ണ്ടാ​ണ് പു​തി​യ​താ​യി 11 സ്റ്റേ​ഡി​യ​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്ന് സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണം നി​ല​വി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
രാ​ജ്യ​ത്ത് നി​ല​വി​ലെ ര​ണ്ട് വ​ലി​യ സ്റ്റേ​ഡി​യ​ങ്ങ​ള്‍ പു​തു​ക്കി പ​ണി​യും, മ​റ്റ് ര​ണ്ട് സ്റ്റേ​ഡി​യ​ങ്ങ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​പു​ലീ​ക​രി​ക്കും.
കിം​ഗ് സ​ല്‍​മാ​ന്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​മാ​ണ് ഇ​തി​ല്‍ ഒ​രു സ്റ്റേ​ഡി​യം. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഡി​യ​മാ​കു​മി​ത്.
'പോ​പ്പു​ല​സ്' എ​ന്ന പ്ര​മു​ഖ ആ​ര്‍​ക്കി​ടെ​ക്ച​ര്‍ സ്റ്റു​ഡി​യോ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​താ​ണ് ഈ ​സ്റ്റേ​ഡി​യം. 92,000 പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് റി​യാ​ദി​ലെ കിം​ഗ് സ​ല്‍​മാ​ന്‍ സ്റ്റേ​ഡി​യം.
കിം​ഗ് ഫ​ഹ​ദ് സ്​പോ​ര്‍​ട്​സ് സി​റ്റി സ്റ്റേ​ഡി​യം, പ്രി​ന്‍​സ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ സ്റ്റേ​ഡി​യം, പ്രി​ന്‍​സ് ഫൈ​സ​ല്‍ ബി​ന്‍ ഫ​ഹ​ദ് സ്​പോ​ര്‍​ട്​സ് സി​റ്റി സ്റ്റേ​ഡി​യം, സൗ​ത്ത് റി​യാ​ദ് സ്റ്റേ​ഡി​യം, കിം​ഗ് സൗ​ദ് യൂ​ണി​വേ​ഴ്​സി​റ്റി സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് റി​യാ​ദി​ലെ സ്റ്റേ​ഡി​യ​ങ്ങ​ള്‍.
നി​യോം സ്റ്റേ​ഡി​യം, ജി​ദ്ദ കി​ങ് അ​ബ്ദു​ള്ള സ്​പോ​ര്‍​ട്​സ് സി​റ്റി സ്റ്റേ​ഡി​യം, ജി​ദ്ദ ഖി​ദ്ദി​യ്യ കോ​സ്റ്റ് സ്റ്റേ​ഡി​യം, ജി​ദ്ദ സെ​ന്‍​ട്ര​ല്‍ ഡെ​വ​ല​പ്​മെ​ന്‍റ് സ്റ്റേ​ഡി​യം, ജി​ദ്ദ കി​ങ് അ​ബ്ദു​ള്ള എ​ക്ക​ണോ​മി​ക് സി​റ്റി സ്റ്റേ​ഡി​യം, അ​ല്‍ ഖോ​ബാ​ര്‍ അ​രാം​കോ സ്റ്റേ​ഡി​യം, കി​ങ് ഖാ​ലി​ദ് യൂ​ണി​വേ​ഴ്​സി​റ്റി സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് ഫി​ഫ ലോ​ക​ക​പ്പി​നാ​യി ഒ​രു​ക്കു​ക.
അ​തേ​സ​മ​യം, 2030 ലെ ​ലോ​ക​ക​പ്പി​ന് മൊ​റോ​ക്കോ, സ്​പെ​യി​ന്‍, പോ​ര്‍​ച്ചു​ഗ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ സം​യു​ക്ത​മാ​യി വേ​ദി​യൊ​രു​ക്കും. 2026ല്‍ ​യു​എ​സി​ല്‍ ന​ട​ക്കേ​ണ്ട അ​ടു​ത്ത ലോ​ക​ക​പ്പി​ല്‍ 48 ടീ​മു​ക​ള്‍ മ​ത്സ​രി​ക്കാ​നും ധാ​ര​ണ​യാ​യി. 2022ലെ ​ലോ​ക​ക​പ്പ് ഖ​ത്ത​റി​ല്‍​വ​ച്ചാ​യി​രു​ന്നു ന​ട​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us