ഹൈദരാബാദ്: ഇന്‍റർ കോണ്ടിനന്റൽ കപ്പ് കിരീടം സിറിയക്ക്. നിർണായക മത്സരത്തിൽ ആതിഥേയരായ ഇന്ത്യയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തിയാണ് സിറിയ ചാമ്പ്യന്മാരായത്.
രണ്ടു പകുതികളിലുമായി മഹ്മൂദുൽ അസ് വദി, ദലേഹോ ഇറാൻഡസ്റ്റ്, പാബ്ലോ സബ്ബാഗ് എന്നിവരാണ് സിറിയക്കായി വലകുലുക്കിയത്. ആദ്യ മത്സരത്തിൽ മൗറീഷ്യസിനെ 2-0ത്തിന് തകർത്ത സിറിയക്ക് കിരീടത്തിനായി സമനില മതിയായിരുന്നു.
ഇന്ത്യ ആദ്യ മത്സരത്തിൽ മൗറീഷ്യസിനോട് സമനില വഴങ്ങിയിരുന്നു. പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഇന്ത്യക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്.