New Update
/sathyam/media/media_files/2024/12/22/gmkQWzQkb2V89eJfaPAL.webp)
കൊച്ചി: ഐഎസ്എല്ലിൽ മുഹമ്മദൻസ് എഫ്സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.
Advertisment
കളിയുടെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. പിന്നീട് 62-ാം മിനിറ്റിൽ മുഹമ്മദൻസ് താരം ബാസ്കർ റോയുടെ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി.
പിന്നാലെ 80-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ പിറന്നത്. താരം നോഹ സദോയ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കിയത്.
പിന്നാലെ 90-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ അപ്രതീക്ഷിത ഗോൾ എത്തി. അലക്സാണ്ടർ കോയീഫ് ആണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ കണ്ടെത്തിയത്.