കൊച്ചി: ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്ത്. കൊച്ചിയില്‍ നടന്ന ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്.
കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല.
എഫ്‌സി ഗോവക്ക് എതിരെ കളത്തിലിറങ്ങിയ ടീമില്‍ മാറ്റം വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ജംഷീഡ്പൂരിനെ നേരിടാന്‍ ഇറങ്ങിയത്.