ചെന്നൈ: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
നെസ്റ്റർ അൽബയ്ച്ച്, എം.എസ്.ജിതിൻ, അലാദീൻ അജാരെയാണ് അജാരെ എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ഗോളുകൾ നേടിയത്. അൽബയ്ച്ച് ഏഴാം മിനിറ്റിലും ജിതിൻ 26-ാം മിനിറ്റിലും അജാരെ 38-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ 35 പോയിന്റോടെ നോർത്ത് ഈസ്റ്റ് പോയിന്റ് ടേബിളിൽ അഞ്ചാമതെത്തി.