ഷില്ലോംഗ്: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. പോളോ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്.
നോർത്ത് ഈസ്റ്റിന് വേണ്ടി അലാദിൻ അജാരി രണ്ട് ഗോളുകൾ നേടി. നെസ്റ്റർ അൽബെയ്ച്ചും മുഹമ്മദ് അലി ബെമ്മമെറും ഓരോ ഗോൾ വീതം നേടി.
വിജയത്തോടെ നോർത്ത് ഈസ്റ്റിന് 38 പോയിന്റായി. നിലവിൽ പോയിന്റ് ടേബളിൽ മൂന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.