/sathyam/media/media_files/2025/10/14/japanbeatsbrazil-2025-10-14-18-30-32.webp)
ടോ​ക്യോ: സൗ​ഹൃ​ദ ഫുട്ബോൾ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നെ വീ​ഴ്ത്തി ജ​പ്പാ​ൻ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ജ​പ്പാ​ൻ വി​ജ​യി​ച്ച​ത്.
ട​കു​മി മി​നാ​മി​നോ, കെ​യ്റ്റോ ന​കാ​മു​റ, അ​യാ​സെ ഉ​യേ​ഡ എ​ന്നി​വ​രാ​ണ് ജ​പ്പാ​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മി​നാ​മി​നോ 52-ാം മി​നി​റ്റി​ലും ന​കാ​മു​റ 62-ാം മി​നി​റ്റി​ലും ഉ​യേ​ഡ 71-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.
പൗ​ളോ ഹെ​ന്‍​റി​ക്കെ​യും ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, കാ​സ​മെ​റോ, ലൂ​ക്കാ​സ് പ​ക്വെ​റ്റ അ​ട​ക്ക​മു​ള്ള സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബ്ര​സീ​ലി​ന്‍റെ ഇ​ല​വ​ൺ.