New Update
/sathyam/media/media_files/yQaeQ230sMtYVJJK6XZl.jpg)
ലണ്ടന്‍: മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്നും വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ കാമറൂൺ സെന്റർ ബാക്ക് 201 മത്സരങ്ങളിൽ ലിവർപൂളിനായി പന്തുതട്ടിയിട്ടുണ്ട്.
Advertisment
2019 ൽ ലിവർപൂൾ യുവേഫ ചാമ്പ്യൻഷിപ്പ് അടക്കം നേടിയപ്പോൾ താരം അതിൽ വഹിച്ച പങ്ക് വലുതായിരുന്നു.
പതിനഞ്ച് വർഷം നീണ്ടുനിന്ന കരിയറിൽ അഞ്ഞൂറോളം മാച്ചുകൾ ജോയൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഫുൾഫാമിനെതിരെ നടന്ന മത്സരത്തിനിടെ താരത്തിന് ലിഗമെന്റ് ഇഞ്ച്വറി സംഭവിച്ചിരുന്നു. തുടർന്ന് അദ്ദേഹം താൽക്കാല വിശ്രമം എടുക്കുകയായിരുന്നു.
ലിവർപൂൾ എഫ്‌സി മാറ്റിപ്പിൻ്റെ വിരമിക്കലിനെ സോഷ്യൽ മീഡിയയിൽ ഹൃദയംഗമമായ സന്ദേശത്തോടെ അംഗീകരിച്ചു.