ലാമിൻ യമാലിനും ലെവൻഡോവ്സ്കിക്കും ഗോൾ; ലാലിഗയിൽ ബാഴ്സലോണയ്ക്ക് തുടർച്ചയായ രണ്ടാം ജയം

New Update
G

സാന്റിയാഗോ: ലാലിഗയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബാഴ്സലോണയ്‌ക്കു വിജയം. അത്ലറ്റിക് ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് എഫ്.സി ബാഴ്സലോണയുടെ വിജയം.

Advertisment

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാഴ്സലോണ 24 ആം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ നേടിയത്. ബാഴ്സലോണയുടെ യുവ സൂപ്പർ താരം ലമീൻ യമാലിന്റെ ഗോളിലൂടെ ആയിരുന്നു ലീഡ് നേടിയത്. എന്നാൽ 42 ആം മിനിറ്റിൽ അത്ലറ്റിക് ക്ലബ് മത്സരത്തിലേക്ക് തിരിച്ചു വന്നു.

ബാഴ്സലോണയുടെ യുവ ഡിഫൻഡർ പാവു കുബാർസി, അത്ലറ്റിക് താരത്തെ ബോക്സിൽ ഫൗൾ ചെയ്തതിനെ തുടർന്ന് പെനാൽറ്റി ലഭിക്കുകയായിരുന്നു. തുടർന്ന് അത്ലറ്റിക് താരം ഓയിഹാൻ സാൻസെറ്റ് എടുത്ത പെനാൽറ്റി ലക്ഷ്യം കണ്ടു. അങ്ങനെ ആദ്യ പകുതി പിന്നിടുമ്പോൾ ഇരു കൂട്ടരും ഒപ്പത്തിനൊപ്പമായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ ബാഴ്സലോണ പോളിഷ് താരം റോബർട്ട് ലെവൻഡോസ്‌കിയിലൂടെ കളി തിരിച്ചു പിടിക്കുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ലെവൻഡോസ്‌കിയ്ക്കു ആദ്യ പകുതിയിൽ ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. 

Advertisment