ഇറ്റലിയുടെ പ്രതിരോധ താരം ലിയണാർഡോ ബൊനൂച്ചി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
H

റോം: ഇറ്റലിയുടെ പ്രതിരോധ താരം ലിയണാർഡോ ബൊനൂച്ചി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു.

Advertisment

ഇറ്റാലിയൻ ക്ലബായ യുവന്റസിലായിരുന്ന താരം, ഇക്കഴിഞ്ഞ ജനുവരിയിൽ ട്രാൻസ്‌ഫറിൽ തുർക്കിഷ് ക്ലബ്ബായ ഫെനർബാസയിലെത്തിയിരുന്നു.

2005ൽ ഇന്റർമിലാനിലൂടെയാണ് ബൊനൂച്ചിയുടെ തുടക്കം. ഇറ്റാലിയൻ ടീമിൽ 121 തവണ കളിച്ച ബൊനൂച്ചി 2010, 2014 ലോകകപ്പ് ടീമിലും ഇറ്റലി വിജയിച്ച 2020ലെ യൂറോ കപ്പിലും അംഗമായിരുന്നു.

Advertisment