New Update
/sathyam/media/media_files/Jk76gf43coVjYV9B9d1p.jpg)
കൊച്ചി: യുവ ഡിഫന്‍ഡര്‍ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം കരാര്‍ ഒപ്പു വെച്ചിരിക്കുന്നത്.
Advertisment
മണിപ്പൂരില്‍ ജനിച്ച രാകേഷ്, നെറോക്ക എഫ്സിയില്‍ നിന്നാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.
2018-ല്‍ ബെംഗളൂരു എഫ്സി അക്കാദമിയില്‍ ചേരുകയും അവരുടെ അണ്ടര്‍ 16, അണ്ടര്‍ 18, റിസര്‍വ് ടീമുകളെ പ്രതിനിധീകരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് ഉള്‍പ്പെടെ വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും ചെയ്തു.