New Update
/sathyam/media/media_files/2025/05/23/IaFPJltl4bWv5LFPVNU0.webp)
മാഡ്രിഡ്: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിക്കാൻ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച്.
Advertisment
ശനിയാഴ്ച റയൽ സോസിഡാഡിനെതിരായ ലാലീഗ മത്സരമാകും സ്പാനിഷ് ക്ലബിനൊപ്പമുള്ള സീനിയർ താരത്തിന്റെ അവസാന മത്സരം.
39 കാരൻ ഇതുവരെ 590 മാച്ചുകളിലാണ് റയൽ തൂവെള്ള ജഴ്‌സിയണിഞ്ഞത്. ആരാധകർക്കായി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം റയൽ വിടുന്നതായി മോഡ്രിച്ച് പ്രഖ്യാപിച്ചത്.
'എല്ലാത്തിനുമൊരു തുടക്കവും അവസാനവുമുണ്ട്. ഒടുവിൽ ആ സമയം വന്നിരിക്കുന്നു. ശനിയാഴ്ച സാന്റിയാഗോ ബെർണബ്യുവിൽ അവസാന മത്സരം കളിക്കും'- ഇൻസ്റ്റഗ്രാം കുറിപ്പിൽ ഇതിഹാസ താരം വ്യക്തമാക്കി