ഡല്‍ഹി: മനോള മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സ്ഥാനം ഒഴിയാനുള്ള മനോളയുടെ സന്നദ്ധത എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു മനോള മാര്‍ക്വേസ് സ്ഥാനം ഒഴിയാനുള്ള തീരുമാനം അറിയിച്ചത്.
രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് മനോള മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. പദവിയില്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് പടിയിറക്കം. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു.
മനോള മാര്‍ക്വേസിന്റെ കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യ കാഴ്ച വച്ചത് മോശം പ്രകടനമായിരുന്നു. ഇക്കാലയളവില്‍ കളിച്ച എട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് ഇന്ത്യ നേടിയത്.
ജൂണ്‍ 10-ന് നടന്ന 2027 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനോളയുടെ പടിയിറക്കം.