New Update
/sathyam/media/media_files/RZ2iV3Ep2YnR7iUzmqXR.jpeg)
ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസിനെ നിയമിച്ചു. ഐഎസ്എല്‍ ടീം എഫ്‌സി ഗോവയുടെ നിലവിലെ പരിശീലകനാണ് മനോലോ മാര്‍ക്വേസ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് മനോലോയെ നിയമിക്കുന്നത്.
Advertisment
ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പകരക്കാരനായാണ് സ്പാനിഷ് കോച്ചിന്റെ വരവ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മോശം പ്രകടനത്തിന്റെ പിന്നാലെയാണ് സ്റ്റിമാചിനെ പുറത്താക്കിയത്.