New Update
/sathyam/media/media_files/ymD6vPiR761X2r3EyJAq.jpg)
പാരീസ്: പാരിസ് ഒളിംപിക്സ് ഫുട്ബാളിൽ അർജന്റീന - മൊറോക്കോ മത്സരത്തിന് അപ്രതീക്ഷിത ക്ലൈമാക്സ്. 2-2ന് സമനിലയിൽ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം വിധിച്ചതോടെ അർജന്‍റീനക്ക് മൊറോക്കോക്കെതിരെ തോൽവി.
Advertisment
മത്സരത്തിൽ 16 മിനിറ്റ് നീണ്ട ഇൻജുറി ടൈമാണ് അനുവദിച്ചത്. ക്രിസ്റ്റ്യൻ മെഡീനയുടെ ഗോളിലൂടെ അർജന്‍റീന സമനില പിടിച്ചു. ഇതിന് പിന്നാലെ കാണികൾ ഗ്രൗണ്ടിലിറങ്ങിയതോടെ മത്സരം തടസ്സപ്പെട്ടു.
മത്സരം പൂർത്തിയായെന്ന് കരുതി ടീമുകൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നീടാണ്, വാർ പരിശോധനയിൽ മെഡീനയുടെ ഗോൾ ഓഫ് സൈഡാണെന്ന് വ്യക്തമായത്. പിന്നീട്, ഒരു മണിക്കൂറിന് ശേഷമാണ് ടീമുകൾ തിരികെ ഗ്രൗണ്ടിലെത്തി മത്സരം പൂർത്തിയാക്കിയത്.