പാരിസ്‌ ഒളിമ്പിക്സ് ഫുട്ബോൾ: ലോക ചാമ്പ്യന്മാരായ അർജന്‍റീനക്ക് ആദ്യ ജയം, ഇറാഖിനെ വീഴ്ത്തിയത് 3-1ന്

New Update
G

പാരിസ്‌: ഒളിമ്പിക്സ് ഫുട്ബാളിൽ ലോക ചാമ്പ്യന്മാരായ അർജന്‍റീനക്ക് ആദ്യ ജയം. നിർണായകമായ രണ്ടാം മത്സരത്തിൽ ഏഷ്യൻ കരുത്തരായ ഇറാഖിനെ 3-1നാണ് നിക്കോളാസ് ഒട്ടമെൻഡിയും സംഘവും വീഴ്ത്തിയത്.

Advertisment

 അൽമാഡ തിയാഗോ, ഗൊണ്ടു ലൂസിയാനോ, ഫെർണാണ്ടസ് എസെക്വൽ എന്നിവരാണ് അർജന്‍റീനക്കായി ഗോൾ നേടിയത്.

അയ്മൻ ഹുസൈന്‍റെ വകയായിരുന്നു ഇറാഖിന്‍റെ ആശ്വാസ ഗോൾ. ആദ്യ മത്സരത്തിൽ മൊറോക്കോയോട് അർജന്റീന തോറ്റിരുന്നു. 2-2ന്‌ സമനിലയിൽ അവസാനിച്ചെന്ന്‌ കരുതിയിടത്തുനിന്നാണ്‌ അർജന്റീന തോൽവി വഴങ്ങിയത്‌. 

Advertisment