/sathyam/media/media_files/AVPGF3c0It8mOuJNaNUR.webp)
യൂറോ കപ്പ് 2024ലേക്കുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാവും ടീമിനെ നയിക്കുക. പ്രതിരോധ താരം പെപെയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പിലുണ്ടായ നിരാശ മറികടക്കാനാവും റൊണാൾഡോയും സംഘവും ഇക്കുറി യൂറോ കപ്പിൽ പോരാടുക. 2016 യൂറോ കപ്പിൽ ഫ്രാൻസിനെ തകർത്ത് പോർച്ചുഗൽ കിരീടം നേടിയിരുന്നു. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലിയായിരുന്നു കപ്പടിച്ചത്.
ഗോൾകീപ്പർമാർ: റൂയി പട്രീസിയോ, ഡിയാഗോ കോസ്റ്റ, ജോസ് സാ
പ്രതിരോധം: അൻ്റോണിയോ സിൽവ (എസ്എൽ ബെൻഫിക്ക), ഡാനിലോ പെരേര (പി.എസ്.ജി), ഡിയോഗോ ഡലോട്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗോൺസലോ ഇനാസിയോ (സ്പോർട്ടിംഗ് സിപി), ജോവോ കാൻസലോ (എഫ്സി ബാഴ്‌സലോണ), നെൽസൺ സെമെഡോ (വോൾവർഹാംപൺ വാണ്ടറേഴ്സ്), ന്യൂനോ മെൻഡസ് (പിഎസ്‌ജി), പെപെ(എഫ്.സി പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)
മധ്യനിര: ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോവോ നെവെസ് (എസ്എൽ ബെൻഫിക്ക), ജോവോ പാൽഹിൻഹ (ഫുൾഹാം എഫ്‌സി), ഒട്ടാവിയോ മൊണ്ടെറോ (അൽ നാസർ), റൂബെൻ നെവെസ് (അൽ- ഹിലാൽ), വിറ്റിൻഹ (പിഎസ്ജി)
മുന്നേറ്റനിര: ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), ക്രിസ്റ്റ്യാനോ റൊണാൾഡോ (അൽ നസർ), ഡിയോഗോ ജോട്ട (ലിവർപൂൾ എഫ്‌സി), ഫ്രാൻസിസ്കോ കോൺസെയോ (എഫ്സി പോർട്ടോ), ഗോൺസലോ റാമോസ് (പിഎസ്‌ജി), ജോവോ ഫെലിക്സ‌് (എഫ്‌സി ബാഴ്‌സലോണ), പെഡ്രോ നെറ്റോ (വണ്ടേഴ്‌സ്), പെഡ്രോ നെറ്റോ (വണ്ടേഴ്‌സ്), റാഫേൽ ലിയോ (എസി മിലാൻ).