നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ഹാട്രിക് ജയം. പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകർപ്പൻ ഗോളും മത്സരത്തിൽ പിറന്നു.
26ാം മിനുട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വയാണ് പോര്‍ച്ചുഗീസിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 37ാം മിനുട്ടില്‍ റൊണാള്‍ഡോ രണ്ടാം ഗോളുമടിച്ചു. 88ാം മിനുട്ടില്‍ പോളണ്ടിന്റെ ജാന്‍ ബെദ്‌നാറെകിന്റെ സെല്‍ഫ് ഗോളിലൂടെ പോര്‍ച്ചുഗലിന്റെ ലീഡ് ഉയര്‍ന്നു.
78ാം മിനുട്ടില്‍ പിയൂതര്‍ സിലിന്‍സ്‌കിയാണ് പോളണ്ടിന്റെ ആശ്വാസ ഗോളടിച്ചത്.