New Update
/sathyam/media/media_files/5QzrTqSWqej4fJvzKcTr.jpg)
മാഡ്രിഡ്: വരുമാനത്തില്‍ 100 കോടി യൂറോ കടക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ ക്ലബ്ബായി റയല്‍ മാഡ്രിഡ്. 2023-24 വര്‍ഷത്തില്‍ 16 ദശലക്ഷം യൂറോയുടെ അറ്റാദായമാണ് ക്ലബ് നേടിയത്.
Advertisment
2023-24 സീസണില്‍ താരങ്ങളുടെ കൈമാറ്റം പരിഗണിക്കാതെയുള്ള വരുമാനം 1.073 ബില്ല്യണ്‍ യൂറോയിലെത്തി, ക്ലബ്ബിന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരപ്രകാരം ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനം കൂടുതലാണ്.
സ്ഥിര ആസ്തികള്‍ വിനിയോഗിക്കാതെ പ്രവര്‍ത്തന വരുമാനത്തില്‍ ക്ലബിന് 100 കോടി കടക്കാനായി. ഇത് മുമ്പ് ഒരു ഫുട്‌ബോള്‍ ക്ലബ്ബും നേടിയിട്ടില്ല.
ക്ലബ് 2023/24 സാമ്പത്തിക വര്‍ഷം 16 മില്യണ്‍ യൂറോ നികുതിക്ക് ശേഷമുള്ള ലാഭത്തോടെ ക്ലോസ് ചെയ്തു, മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം കൂടുതലാണ് (12 ദശലക്ഷം യൂറോ). മാത്രമല്ല, 574 ദശലക്ഷം യൂറോയുടെ മൊത്തം ആസ്തി നിലനിര്‍ത്തി.