/sathyam/media/media_files/2024/11/20/51xLHy1Dv4a6OSk53plZ.webp)
കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്​ബോ​ള്‍ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ കേ​ര​ള​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ശ​ക്ത​രാ​യ റെ​യി​ല്‍​വേ​സി​നെ 1-0 കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ളം ജയം സ്വന്തമാക്കിയത്.
71-ാം മി​നി​റ്റി​ല്‍ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ മു​ഹ​മ്മ​ദ് അ​ജ്സ​ലാ​ണ് വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. റെ​യി​ല്‍​വേ​സ് പ്ര​തി​രോ​ധ​താ​ര​ത്തി​ന്‍റെ പി​ഴ​വ് മു​ത​ലെ​ടു​ത്തു മു​ന്നേ​റി​യ നി​ജോ ഗി​ല്‍​ബെ​ര്‍​ട്ട് പ​ന്ത് മു​ഹ​മ്മ​ദ് അ​ജ്സ​ലി​ന് നീ​ട്ടി.
അ​നാ​യാ​സം ല​ക്ഷ്യം ക​ണ്ട് അ​ജ്സ​ല്‍ ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ കേ​ര​ളം ആ​ക്ര​മ​ണ ഫു​ട്​ബോ​ളാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ മി​നി​റ്റു​ക​ളി​ല്‍ ത​ന്നെ റെ​യി​ല്‍​വേ​സി​ന്‍റെ ബോ​ക്​സി​ലേ​ക്ക് കേ​ര​ള താ​ര​ങ്ങ​ള്‍ ഇ​ര​ച്ചെ​ത്തി.
ആ​ദ്യ ഗോ​ൾ പി​റ​ന്ന​തി​നു​ശേ​ഷം റെ​യി​ല്‍​വേ​സ് പ​ടി​ച്ച​പ​ണി പ​തി​നെ​ട്ടും പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഗോ​ളു​മാ​ത്രം പി​റ​ന്നി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us