സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ നാലു ഗോളിന് തകർത്ത് കേരളം ഫൈനലിൽ; റിയാസിന് ഇരട്ടഗോൾ, അജ്സലും വിനേഷും സ്കോറർമാർ. കലാശപ്പോരിൽ ഞായറാഴ്ച സർവീസസിനെ നേരിടും

New Update
1770290098

ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമി ഫൈനലിൽ കരുത്തരായ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ കടന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കേരളത്തിന്റെ ആധികാരിക വിജയം. ഞായറാഴ്ചത്തെ ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളി.

Advertisment

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കേരളം ആധിപത്യം ഉറപ്പിച്ചിരുന്നു. പതിനാറാം മിനിറ്റിൽ വി. അർജുൻ എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് മുഹമ്മദ് അജ്സൽ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. 

മുപ്പത്തിനാലാം മിനിറ്റിൽ മുഹമ്മദ് റിയാസ് രണ്ടാം ഗോളും, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എം. വിനേഷ് മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമങ്ങൾ കേരളത്തിന്റെ പ്രതിരോധ നിര പരാജയപ്പെടുത്തി. കളി കൈവിട്ടതോടെ പരുക്കൻ അടവുകൾ പുറത്തെടുത്ത പഞ്ചാബ് താരം ഹർജിത്ത് റെഡ് കാർഡ് കണ്ട് പുറത്തായി. 

കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ വീഴ്ത്തിയതിനായിരുന്നു നടപടി. 84-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് തന്റെ രണ്ടാം ഗോളും പൂർത്തിയാക്കിയതോടെ കേരളത്തിന്റെ വിജയം പൂർണ്ണമായി.

Advertisment