/sathyam/media/media_files/JSMlMhZtCZakGeqWAT0r.jpg)
ഡല്‍ഹി: ഇതിഹാസ താരം സുനില്‍ ഛേത്രി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 30 അംഗ പ്രാഥമിക സംഘത്തിലേക്കാണ് മുന്‍ നായകന്‍ തിരിച്ചെത്തിയത്.
സിംഗപ്പുരിനെതിരായ പോരാട്ടത്തിനുള്ള പ്രാഥമിക സംഘത്തെയാണ് പ്രഖ്യാപിച്ചത്. ഈ മാസം 20 മുതല്‍ ബംഗളൂരുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ്. സിംഗപ്പുരിനെതിരായ പോരാട്ടങ്ങള്‍ ഒക്ടോബർ 9നും 14നുമായാണ് അരങ്ങേറുന്നത്.
ടീമില്‍ 6 മലയാളി താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയന്‍, ജിതിന്‍ എംഎസ്, വിബിന്‍ മോഹനന്‍, മുന്നേറ്റ താരങ്ങളായ മുഹമ്മദ് സനാന്‍, മുഹമ്മദ് സുഹൈല്‍, പ്രതിരോധ താരം മുഹമ്മദ് ഉവൈസ് എന്നിവരാണ് ടീമിലെത്തിയത്.
5 താരങ്ങളെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2 പേര്‍ അണ്ടര്‍ 23 ടീം അംഗങ്ങളാണ്. 3 പേര്‍ സീനിയര്‍ താരങ്ങളും.
ഇന്ത്യന്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: അമരിന്ദര്‍ സിങ്, ഗുര്‍മീത് സിങ്, ഗുര്‍പ്രീത് സിങ് സന്ധു.
പ്രതിരോധം: അന്‍വര്‍ അലി, ബികാഷ് യുംനം, ചിംഗ്‌ലസേന സിങ്, ഹമിംഗതന്‍മാവിയ റാല്‍റ്റെ, മുഹമ്മദ് ഉവൈസ്, പ്രേംവീര്‍, രാഹുല്‍ ഭകെ, റിക്കി ഹോബം, റോഷന്‍ സിങ്.
മധ്യനിര: ആഷിഖ് കുരുണിയന്‍, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്‌സന്‍ സിങ്, ജിതിന്‍ എംഎസ്, ലൂയീസ് നിക്‌സന്‍, മഹേഷ് സിങ്, മുഹമ്മദ് അയ്മാന്‍, നിഖില്‍ പ്രഭു, സുരേഷ് സിങ്, വിബിന്‍ മോഹനന്‍.
മുന്നേറ്റം: ഇര്‍ഫാന്‍ യദ്‌വാദ്, ലില്ലിയന്‍സുല ചാംഗതെ, മന്‍വീര്‍ സിങ് ജൂനിയര്‍, മുഹമ്മദ് സനാന്‍, മുഹമ്മദ് സുഹൈല്‍, പ്രതിപ് ഗോഗോയ്, സുനില്‍ ചേത്രി, വിക്രം പ്രതാപ് സിങ്.