/sathyam/media/media_files/2025/12/07/super-league-2025-12-07-15-46-25.jpg)
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിന്റെ ഇന്ന് നടക്കാനിരുന്ന സെമി മത്സരം അനിശ്ചിതത്ത്വത്തില്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് നടക്കാനിരുന്ന മലപ്പുറം എഫ്‌സി - തൃശൂര്‍ മാജിക് എഫ്‌സി മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ് നിര്‍ദേശം.
സുരക്ഷയ്ക്കായി മതിയായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. മത്സരം മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ കമ്മീഷണര്‍ ഇരുടീമുകള്‍ക്കും കത്ത് നല്‍കി. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടി ഉണ്ടാകുമെന്നും കമ്മീഷണര്‍ കത്തില്‍ അറിയിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ലീഗില്‍ രണ്ട് ടീമുകളും തങ്ങളുടെ ആദ്യ സെമി പോരാട്ടത്തിനാണ് ഇറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരയാണ് മലപ്പുറം സെമിയിലെത്തിയത്. തൃശൂര്‍ രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us