സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ്

New Update
1766163351

ക​ണ്ണൂ​ർ: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്‌​ബോ​ൾ ര​ണ്ടാം സീ​സ​ണി​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ്. ഫൈ​ന​ലി​ൽ തൃ​ശൂ​ർ മാ​ജി​ക് എ​ഫ്‌​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ണ്ണ​ബ​ർ വാ​രി​യേ​ഴ്സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

Advertisment

ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ആ​ക്ര​മ​ണ ശൈ​ലി​യി​ലാ​ണ് പ​ന്തു​ത​ട്ടി​യ​ത്. മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി ഇ​രു ടീ​മു​ക​ളും ക​ളം നി​റ​ഞ്ഞ് ക​ളി​ച്ചു.

18-ാം മി​നി​റ്റി​ൽ ക​ണ്ണൂ​ർ മു​ന്നി​ലെ​ത്തി. പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് അ​സി​യ​ർ ഗോ​മ​സാ​ണ് ക​ണ്ണൂ​രി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. തി​രി​ച്ച​ടി​ക്കാ​ൻ തൃ​ശൂ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

ആ​ദ്യ പ​കു​തി മു​ന്നി​ട്ടു​നി​ന്ന ക​ണ്ണൂ​ർ ര​ണ്ടാം പ​കു​തി​യി​ൽ പ്ര​തി​രോ​ധം ക​ടു​പ്പി​ച്ചു. ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി പ​ത്ത് പേ​രാ​യി ക​ളി​ച്ചാ​ണ് ക​ണ്ണൂ​ർ ര​ണ്ടാം പ​കു​തി​യി​ൽ പ്ര​തി​രോ​ധി​ച്ച​ത്. തൃ​ശൂ​ർ കി​ണ​ഞ്ഞ് ശ്ര​മി​ച്ചി​ട്ടും ക​ണ്ണൂ​രി​ന്‍റെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല.

ആ​ദ്യ സീ​സ​ണി​ലെ ചാ​മ്പ്യ​ന്മാ​രും ഇ​ത്ത​വ​ണ പോ​യി​ന്‍റ് നി​ല​യി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രു​മാ​യ കാ​ലി​ക്ക​റ്റ് എ​ഫ്‌​സി​യെ സെ​മി​ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു​ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ണ്ണൂ​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഹോം ​ഗ്രൗ​ണ്ട് എ​ന്ന മു​ൻ​തൂ​ക്ക​വും ക​ണ്ണൂ​രി​ന് അ​നു​കൂ​ല​മാ​യി.

Advertisment