New Update
/sathyam/media/media_files/pmz0bVff21rVjwxD6WJm.jpg)
വനിതാ ഫുട്ബോൾ ലോകകപ്പിൽ ഡെൻമാർക്കിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഒരു ഗോളിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഗ്രൂപ്പിൽ രണ്ട് ജയം നേടിയതോടെ ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് അടുത്തു.
Advertisment
മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ ലോറൻ ജെയിംസ് നേടിയ ഗോൾ ആണ് വിജയ ഗോളായി മാറിയത്. റാചൽ ഡലി ആയിരുന്നു അസിസ്റ്റ് നൽകിയത്. ആദ്യ പകുതിയിൽ കെയ്റ വാൽഷിന് പരിക് കാരണം നഷ്ടമായത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. താരം ഇനി ഈ ലോകകപ്പിൽ കളിക്കുമോ എന്നത് സംശയമാണ്.
ഈ വിജയത്തോടെ ഗ്രൂപ്പ്ഡിയിൽ 6 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമത് നിൽക്കുന്നു. 3 പോയിന്റുമായി ഡെന്മാർക്ക് ആണ് രണ്ടാമത്.