/sathyam/media/media_files/b3MOtDNYcjLFYqOQchta.jpg)
സിഡ്നി: വനിതാ ഫുട്ബോൾ ലോകകപ്പിൽ ഫുട്ബോളിൽ ജപ്പാൻ ക്വാർട്ടറിൽ. നോർവെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജപ്പാന്റെ ക്വാർട്ടർ പ്രവേശനം. ജപ്പാനുവേണ്ടി റിസ ഷിമിസു, ഹിനാത മിയാസവ എന്നിവർ ഗോൾ നേടിയപ്പോൾ ഒരെണ്ണം നോർവെ ഡിഫൻഡർ ഇൻഗ്രിഡ് എൻജെന്റെ ഓൺഗോളായിരുന്നു.
ഗുരോ റീറ്റെൻ നോർവെയുടെ ആശ്വാസഗോൾ നേടി. 15ാം മിനിറ്റിൽ എൻജെന്റെ ഓൺഗോൾ ജപ്പാനെ മുന്നിലെത്തിച്ചു. മിയാസവയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച എൻജെൻ സ്വന്തം പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു. എന്നാൽ 20ാം മിനിറ്റിൽ റീറ്റെൻ നോർവെയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ ഷിമിസു (50) ജപ്പാനെ വീണ്ടും മുന്നിലെത്തിച്ചു. 81ാം മിനിറ്റിൽ മിയാസവ ജപ്പാന്റെ ലീഡ് വർധിപ്പിച്ചു.